Kerala

ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്താനുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രിയുടെയോ ഓഫീസിന്റെയോ അറിവില്ലാതെ ഉത്തരവിറക്കിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്.

സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലോ നിർമാണ പ്രവർത്തനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന് വിരുദ്ധമായി ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണികൾക്ക് ഉത്തരവിറക്കിയ സാഹചര്യത്തിലാണ് നടപടി.

2022 മുതൽ തയ്യാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് പുതിയ ഉത്തരവിറക്കിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്തെ എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തികൾ നടത്തേണ്ടതില്ലെന്നും അത്യാവശ്യമായ നവീകരണ പ്രവർത്തനങ്ങൾ മാത്രം മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. ഇത് മറികടന്ന് ഉത്തരവിറക്കിയതിലാണ് പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.

See also  തുറവൂരിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി; കൊലപാതകമെന്ന് സംശയം, മകൻ കസ്റ്റഡിയിൽ

Related Articles

Back to top button