Kerala

യുവാവിനെ പീഡിപ്പിച്ചെന്ന കേസ്; സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം

കോഴിക്കോട് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ച കേസിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. 30 ദിവസത്തേക്ക് താത്കാലിക മുൻകൂർ ജാമ്യമാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചത്. മാങ്കാവ് സ്വദേശിയാണ് രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയത്

2012ൽ ബംഗളൂരുവിൽ വെച്ച് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ ആരോപണം. ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ പാക്കപ് നടക്കുന്ന സമയത്തായിരുന്നു സംഭവം. ഹോട്ടലിലെത്തിയപ്പോൾ രഞ്ജിത്ത് മദ്യം കുടിപ്പിച്ച് പീഡനത്തിന് ഇരായാക്കിയെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ യുവാവ് പറയുന്നത്. തന്നെ വിവസ്ത്രനാക്കിയ ശേഷം ചിത്രങ്ങളെടുത്ത് രഞ്ജിത്ത് നടിക്ക് അയച്ചതായും യുവാവ് പറയുന്നു.

The post യുവാവിനെ പീഡിപ്പിച്ചെന്ന കേസ്; സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം appeared first on Metro Journal Online.

See also  ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; അപ്പാച്ചിമേട്ടിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു

Related Articles

Back to top button