Business

കുതിച്ചുയർന്ന് പവൻ വില; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വൻ വർധനവ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർദ്ധനവ് രേഖപ്പെടുത്തി. ഈ മാസത്തെ ആദ്യത്തെ പത്ത് ദിവസം ആശ്വാസകരമായ പ്രകടനം കാഴ്ചവെച്ച വിപണിയിലാണ് ഇന്നലെ വൻ കുതിപ്പുണ്ടായിരുന്നത്. ഇന്നലെ പവന് 2160 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂൺ 11 ന് സംസ്ഥാനത്തെ സ്വർണ്ണ വിപണി തുടർന്നിരുന്നത്. ഇതിന് പിന്നാലെയാണ് വിപണിയിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തിയത്.

പവന് 360 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 5500 രൂപയുടെ ഇടിവാണ് സ്വർണ്ണവിലയിലുണ്ടായതെന്നും ശ്രദ്ധേയമാണ്.

ഇന്നത്തെ പുതുക്കിയ വില നിലവാരം

വില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 1,09,320 രൂപയായി വർദ്ധിച്ചു. ഗ്രാമിന് 45 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,665 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ജൂൺ മാസത്തെ സ്വർണ്ണവില (പവനിൽ)

ജൂൺ 01: 1,14,560

ജൂൺ 02: 1,14,560

ജൂൺ 03: 1,14,560

ജൂൺ 04: 1,14,480

ജൂൺ 05: 1,14,200

ജൂൺ 06: 1,12,000

ജൂൺ 07: 1,12,000

ജൂൺ 08: 1,11,240

ജൂൺ 09: 1,12,320

ജൂൺ 10: 1,09,160 (രാവിലെ)

ജൂൺ 10: 1,08,360 (വൈകുന്നേരം)

ജൂൺ 11: 1,06,800

ജൂൺ 12: 1,08, 960

See also  കോഴിക്കും മത്തിക്കും വില കുറയുമ്പോള്‍ ആട്ടിറച്ചിക്കും പാലിനും വില കുതിക്കുന്നു

Related Articles

Back to top button