Kerala

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസം സ്വർണവിലയിൽ മാറ്റമില്ല; പവന് 53,440 രൂപയിൽ തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. വെള്ളിയാഴ്ചക്ക് ശേഷം സ്വർണവിലയിൽ മാറ്റമുണ്ടായിട്ടില്ല. വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. സ്വർണം പവിന് 53,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്

22 കാരറ്റ് സ്വർണം ഗ്രാമിന് 6680 രൂപയാണ്. യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ിടിഞ്ഞതാണ് സംസ്ഥാനത്തും വില കുറയാനുള്ള കാരണം.

18 കാരറ്റ് സ്വർണം ഗ്രാമിന് 5540 രൂപയാണ്. സെപ്റ്റംബർ ആറിന് ഈ മാസത്തെ ഏറ്റവും വലിയ വിലയിലേക്ക് സ്വർണം വന്നത്. 53,760 രൂപയായിരുന്നു അന്ന് വില. പിന്നീടാണ് വെള്ളിയാഴ്ച പവന് 320 രൂപ കുറഞ്ഞത്.

The post സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസം സ്വർണവിലയിൽ മാറ്റമില്ല; പവന് 53,440 രൂപയിൽ തുടരുന്നു appeared first on Metro Journal Online.

See also  ചരിത്രത്തിലാദ്യമായി സ്വർണവില 85,000ന് മുകളിൽ; പവന് ഇന്ന് 680 രൂപ ഉയർന്നു

Related Articles

Back to top button