Kerala

ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളി; രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രതിയെ രണ്ട് ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് വി​ഷ​യ​ത്തി​ൽ ഒ​ന്നും വെ​ളി​വാ​യി​ട്ടി​ല്ലെ​ന്നും കേ​സി​ൽ കൂ​ടു​ത​ൽ ​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​റ​സ്റ്റി​ലാ​യ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്താ​ൽ മാ​ത്ര​മേ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും എ​സ്.​ഐ.​ടി ന​ൽ​കി​യ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ വ്യക്തമാക്കിയിട്ടുണ്ട്. ജി​തി​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തോ​ടെ കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ടി​ന്റെ ഉ​റ​വി​ടം ഉ​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എന്നാൽ ജിതിനാണ് സ്ക്രീൻ ഷോട്ട് നിർമിച്ചത് എന്നതിന് തെളിവില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

തെ​ളി​വു​ക​ൾ മു​ഴു​വ​ൻ മാ​യ്ച്ചു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ നി​ര​ത്തി ചോ​ദ്യം​ചെ​യ്ത് ഉ​റ​വി​ടം പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​ണ് ശ്ര​മം. ജി​തി​ൻ ഭാ​സ്ക​ര​ന്റെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ പ്ര​തി​രോ​ധം തീ​ർ​ത്ത് സി.​പി.​എ​മ്മും ഡി.​വൈ.​എ​ഫ്.​ഐ​യും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. യു.​ഡി.​എ​ഫ് ഗൂ​ഢാ​ലോ​ച​ന​യാ​ണ് ജി​തി​ന്റെ അ​റ​സ്റ്റി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം.

See also  ഡോ. ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്തു

Related Articles

Back to top button