National

മണിപ്പൂരിൽ സംഘർഷം തുടരുന്നു; ഇന്റർനെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് കൂടി റദ്ദാക്കി

മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അഞ്ച് ദിവസത്തേക്ക് കൂടി ഇന്റർനെറ്റ് സേവനം റദ്ദാക്കി. സോഷ്യൽ മീഡിയകളിൽ കൂടി വിദ്വേഷം പടർത്തുന്ന ചിത്രങ്ങളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് തടയാനും വീണ്ടുമൊരു സംഘർഷത്തിലേക്ക് പോകാതിരിക്കാനുമാണ് ഇന്റർനെറ്റ് റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം

സെപ്റ്റംബർ 10ന് വൈകിട്ട് മൂന്ന് മണി മുതൽ സെപ്റ്റംബർ 15ന് വൈകിട്ട് മൂന്ന് മണി വരെയാണ് ഇന്റർനെറ്റ് സേവനം നിർത്തിവെച്ചത്. കുക്കി-മെയ്‌തേയ് വിഭാഗങ്ങൾക്കിടയിൽ ആഭ്യന്തര സംഘർഷം ഉടലെടുത്ത് ഒരു വർഷമായിട്ടും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല

കഴിഞ്ഞാഴ്ച മാത്രം മണിപ്പൂരിൽ 11 പേരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. വിദ്യാർഥി പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്.

The post മണിപ്പൂരിൽ സംഘർഷം തുടരുന്നു; ഇന്റർനെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് കൂടി റദ്ദാക്കി appeared first on Metro Journal Online.

See also  13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; ദമ്പതികൾ അടക്കം മൂന്ന് പേർ പിടിയിൽ

Related Articles

Back to top button