Education

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച ഷംസീറിനെതിരെ ബിനോയ് വിശ്വം

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചതിനെ ന്യായീകരിച്ച് സംസാരിച്ച സ്പീക്കർ എഎൻ ഷംസീറിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഷംസീർ അങ്ങനെ പറയരുതായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.

സ്പീക്കറുടെ ആർഎസ്എസ് പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇടനൽകും. ഗാന്ധിവധത്തിൽ പങ്കുള്ളവരാണ് ആർഎസ്എസ്. അക്കാര്യം മറന്നുപോകരുത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ ഊഴം വെച്ച് എന്തിന് കണ്ടെന്ന് വ്യക്തത വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നാണ് സ്പീക്കർ ഷംസീർ ഇന്നലെ പറഞ്ഞത്. ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റില്ലെന്നും ഷംസീർ പറഞ്ഞിരുന്നു.

The post എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച ഷംസീറിനെതിരെ ബിനോയ് വിശ്വം appeared first on Metro Journal Online.

See also  പത്തനംതിട്ടയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്നും തലയോട്ടി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം

Related Articles

Back to top button