Kerala

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെതിരെ ശക്തമായ തെളിവ്: കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നു. രഞ്ജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായും അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായും പ്രത്യേക അന്വേഷണ സംഘം (SIT) അറിയിച്ചു. കുറ്റപത്രം സമർപ്പിക്കുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചിട്ടുണ്ട്. കുറ്റപത്രം ഇന്ന് ഓൺലൈനായി അപ്‌ലോഡ് ചെയ്യുമെന്നാണ് വിവരങ്ങൾ.

​ഫോർട്ട് കൊച്ചിയിലെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിലെ കാരവാനിൽ വെച്ച് രഞ്ജിത് അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പോലീസ് കേസെടുത്തത്. കേസിൽ നേരത്തെ അറസ്റ്റിലായി റിമാൻഡിലായിരുന്ന രഞ്ജിത്തിന് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

See also  തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്; പവന്റെ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Related Articles

Back to top button