Kerala

മൂലം വള്ളംകളിയെ അപമാനിച്ചു; കുട്ടനാട്ടിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി നൽകണമെന്ന ആവശ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രതികരണത്തിനെതിരേ കുട്ടനാട്ടിൽ പ്രതിഷേധം. മുഖ്യമന്ത്രി മൂലം വള്ളംകളിയെ അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നും മൂലം വള്ളംകളി ജലോത്സവ സമിതി ആവശ്യപ്പെട്ടു. കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും മുഖ്യമന്ത്രി അപമാനിച്ചുവെന്നാണ് ആരോപണം.

മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട്ടിൽ പ്രാദേശിക അവധി നൽകണമെന്ന കുട്ടനാട് എംഎൽഎ റെജി ചെറിയാന്‍റെ ആവശ്യത്തോട് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മൈക്കിലൂടെ മറുപടി നൽകിയിരുന്നു. എന്നാൽ തൊട്ടു പിന്നാലെ ശബ്ദം താഴ്ത്തി ഒരു കാരണവശാലും കൊടുക്കില്ലെന്ന് സതീശൻ പറയുന്ന വിഡിയോ പുറത്തു വന്നതാണ് വിവാദങ്ങൾക്ക് കാരണം.

അവധി നൽകുന്നതിൽ അല്ല പ്രശ്നമെന്നും ധിക്കാരത്തോടെയുള്ള നിലപാടിലാണ് പ്രതിഷേധമെന്നും ജലോത്സവ സമിതി പറയുന്നു. വിഷയത്തിൽ മുഖ്യമന്ത്രി പിന്നീട് പ്രതികരിച്ചിട്ടില്ല.

See also  നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

Related Articles

Back to top button