Kerala

നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറി; തൃശൂരിൽ വൻ അപകടം

തൃശൂർ: ജില്ലയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോ ഫ്ലോർ ബസ് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം. കോഴിക്കോട് ഭാഗത്തുനിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ലോ ഫ്ലോർ എയർകണ്ടീഷൻഡ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.തൃശൂരിൽ അക്കികാവിലാണ് അപകടം. 

​നിയന്ത്രണം നഷ്ടപ്പെട്ട ബസ് പെട്ടെന്ന് റോഡരികിലെ കടയുടെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസ്സിന്റെ മുൻഭാഗത്തിനും കടയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

See also  ടിപി വധക്കേസ് പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

Related Articles

Back to top button