Kerala

ബിജെപിയുടെ എതിർപ്പ് തള്ളി നിയമസഭയിൽ പ്രമേയം പാസാക്കി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ എഫ്.സി.ആർ.എ (Foreign Contribution Regulation Act) നിയമഭേദഗതിയും ചട്ടങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ഭരണകക്ഷിയായ യു.ഡി.എഫും പ്രതിപക്ഷമായ എൽ.ഡി.എഫും ഒറ്റക്കെട്ടായി പിന്തുണച്ചു. സഭയിലുണ്ടായിരുന്ന രണ്ട് ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ എതിർത്തു വോട്ട് ചെയ്തു.

​111 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് പേർ മാത്രമാണ് ഇതിനെതിരെ രംഗത്തുവന്നത്.

​ഭരണഘടനാ ലംഘനമെന്ന് മുഖ്യമന്ത്രി

​പുതിയ ഭേദഗതി ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രമേയം അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.

​രാജ്യത്തെ സന്നദ്ധ-ജീവകാരുണ്യ സംഘടനകളുടെ സ്വയംഭരണാവകാശത്തെയും ജനാധിപത്യപരമായ പ്രവർത്തന സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ് ഈ ഭേദഗതി. ഇത് പിന്നാക്ക, ട്രൈബൽ മേഖലകളിലെയും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെയും ചാരിറ്റി പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും.” – മുഖ്യമന്ത്രി പറഞ്ഞു.

​ബി.ജെ.പി ഭേദഗതികൾ തള്ളി

​പ്രമേയത്തെ എതിർത്തുകൊണ്ട് ബി.ജെ.പി അംഗം വി. മുരളീധരൻ നാല് ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം കൊണ്ടുവരുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ഈ നിർദ്ദേശങ്ങൾ പ്രമേയത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഇവ പൂർണ്ണമായി നിരാകരിക്കുകയായിരുന്നു. തുടർന്നാണ് പ്രമേയം വോട്ടിനിട്ട് പാസാക്കിയത്.

See also  ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്ക് ആരംഭിച്ചു; കേരളത്തിൽ ജനജീവിതം സ്തംഭിക്കും

Related Articles

Back to top button