Education

ആശ്രമം തീവെപ്പ് കേസ് പോലീസ് അട്ടിമറിച്ചു; ആർഎസ്എസിനെ സംരക്ഷിക്കാൻ ശ്രമം: സന്ദീപാനന്ദ ഗിരി

ആശ്രമം തീവെപ്പ് കേസ് പോലീസ് അട്ടിമറിച്ചെന്ന് പി വി അൻവർ ആരോപണമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ആശ്രമം തീവെപ്പ് കേസ് അട്ടിമറിക്കാൻ ഒരു പോലീസുദ്യോഗസ്ഥൻ ശ്രമിച്ചെന്നും ഞാനാണ് കത്തിച്ചതെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമമെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.

ആർഎസ്എസിനെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. എന്നാൽ ആരൊക്കെയാണ് പിന്നിലെന്ന് അറിയില്ല. പ്രതികളെ ആരെക്കെയോ സഹായിച്ചെന്ന് ഉറപ്പാണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് പിന്നിലെ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ട് കാണും. വാഹനത്തിന് ഇതുവരെ ഇൻഷുറൻസ് കിട്ടിയില്ല. ഇതൊരു പോലീസുദ്യോഗസ്ഥൻ അട്ടിമറിച്ചതാണ്

ഡിവൈഎസ്പി രാജേഷ് റിട്ടയർ ചെയ്ത ശേഷം ബിെജപിയുടെ ബൂത്ത് ഏജന്റായിരുന്നു. കേസ് അട്ടിമറിക്കപ്പെടുവെന്നത് സത്യമാണ്. എംഎൽഎ പറയുന്നതുപോലെ തനിക്ക് പറയാൻ കഴിയില്ല. അതിന് പരിമിതികളുണ്ടെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.

See also  മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി

Related Articles

Back to top button