Kerala

ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു: സഹപാഠിയായ മലപ്പുറം സ്വദേശി പിടിയില്‍

താഷ്‌കെന്റ്: ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദാരുണമായി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹപാഠിയും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുമായ സദറുല്‍ അനം (23) ഉസ്‌ബെക്കിസ്ഥാന്‍ പൊലീസിന്റെ പിടിയിലായി.

​വ്യക്തിപരമായ തര്‍ക്കങ്ങളെത്തുടര്‍ന്ന് സദറുല്‍ അനം ലാപ്‌ടോപ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉസ്‌ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വിവരങ്ങള്‍. സംഭവത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

See also  പ്രധാനമന്ത്രിയുടെ ദൂതൻ വന്നിരുന്നു, സുരേഷ് ഗോപിയും വിളിച്ചിരുന്നു; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഐഎം വിജയൻ

Related Articles

Back to top button