Kerala

മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതം സഹായം; നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ്

കൽപറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നിർമ്മാണ കമ്പനി ജീവനക്കാരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 6 ലക്ഷം രൂപ വീതം നൽകും.

​മണ്ണിടിച്ചിലിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേർക്ക് 2.5 ലക്ഷം രൂപയിലധികം ചികിത്സാ സഹായം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

​ദുരന്ത സ്ഥലത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ നിർമ്മാണ കരാർ കമ്പനിയായ ‘ദിലീപ് ബിൽഡ്‌കോണിന്’ (DBL) കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകളിലേക്കും മറ്റ് അടിയന്തിര ആവശ്യങ്ങൾക്കുമായുള്ള ഗതാഗതം സുഗമമാക്കാൻ മീനാക്ഷി പാലത്തിലൂടെയുള്ള യാത്രാ സൗകര്യം പുനഃസ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

See also  മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

Related Articles

Back to top button