Kerala

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

അങ്കമാലിയിൽ കച്ചവടസ്ഥാപനത്തിന്‍റെ ഗോഡൗണിൽ വൻ തീപിടിത്തം. അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും സമീപത്തായി പ്രവർത്തിക്കുന്ന ബാബൂസ് ഹോൾസെയിൽ കടയിലാണ് തീ പിടിച്ചത്. അപകട കാരണം വ്യക്തമല്ല. തൊഴിലാളികൾ ഓടി രക്ഷപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം നാലു മണിയോടെയാണ് തീ പടർന്നത്. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പ്രദേശം കനത്ത പുക കൊണ്ട് മൂടിയ അവസ്ഥയിലാണ്. നാലു ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

See also  ജനവിശ്വാസം തിരിച്ചുപിടിക്കാൻ സിപിഐഎം; ജനങ്ങളുമായി ബന്ധം ശക്തമാക്കാൻ നിർണായക മാർഗരേഖ

Related Articles

Back to top button