Kerala

കുട്ടികളുടെ ഭാഷാപ്രയോഗങ്ങളിൽ തിരുത്തൽ വേണം; അല്ലെങ്കിൽ ‘മയ, കുയി, പുയ’ എന്നൊക്കെയാവും: കെ.ടി ജലീൽ

തിരുവനന്തപുരം: കുട്ടികൾ സംസാരിക്കുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ അതാതു സമയം തിരുത്തി നൽകിയില്ലെങ്കിൽ അവരുടെ ഭാഷാപ്രയോഗങ്ങൾ പാടെ തെറ്റിപ്പോകുമെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ. കുട്ടികൾ തെറ്റായ രീതിയിൽ വാക്കുകൾ ഉച്ചരിക്കുമ്പോൾ അത് തിരുത്താൻ മുതിർന്നവർ തയ്യാറാകണം. അല്ലാത്തപക്ഷം ‘മഴ, കുഴി, പുഴ’ എന്നൊക്കെ പറയേണ്ടതിന് പകരം ‘മയ, കുയി, പുയ’ എന്ന രീതിയിലാവും അവർ സംസാരിക്കുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

​കുട്ടികളുടെ ഭാഷാ വൈകല്യങ്ങൾ തിരുത്തുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കുട്ടിത്തം നിറഞ്ഞ കൊഞ്ചൽ കേൾക്കാൻ രസമാണെങ്കിലും, അത് തിരുത്താതിരുന്നാൽ ഭാവിയിൽ വലിയ ഭാഷാപരമായ തെറ്റുകളിലേക്ക് അത് വഴിമാറുമെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.

See also  ഐ എഫ് എഫ് കെ സമാപിച്ചു; ബ്രസീലിയന്‍ ചിത്രത്തിന് സുവർണചകോരം

Related Articles

Back to top button