Kerala

പവർ എക്സ്ചേഞ്ചിൽ വൈദ്യുതി കിട്ടാനില്ല; സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

തിരുവനന്തപുരം: പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 7 മണിക്ക് ശേഷം ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യതയെന്ന് കെഎസ്ഇബി വൃത്തങ്ങൾ വ്യക്തമാക്കി.

​സംസ്ഥാനത്ത് നിലവിൽ മഴ മാറിനിൽക്കുന്നതിനാലും ചൂട് വർധിച്ചതിനാലും വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം വലിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്. സാധാരണ സമയങ്ങളേക്കാൾ ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ അധികം വൈദ്യുതി ഈ സമയങ്ങളിൽ ആവശ്യമായി വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

​നിലവിൽ ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. എങ്കിലും വരും ദിവസങ്ങളിലും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയുടെ ലഭ്യതക്കുറവും കടുത്ത ചൂടും തുടരുകയാണെങ്കിൽ നിയന്ത്രണം നീണ്ടുപോകാൻ സാധ്യതയുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.

See also  തന്റെ മുറിയിൽ കണ്ടത് റിപ്പയർ ചെയ്യാനാനായി കൊണ്ടുപോയി തിരികെ എത്തിച്ച ഉപകരണങ്ങളെന്ന് ഡോ. ഹാരിസ്

Related Articles

Back to top button