Gulf

ഇറാനെതിരെ യുഎസ് വ്യോമാക്രമണം; ഹോർമുസ് കടലിടുക്കിൽ യുഎഇ കപ്പലുകൾക്ക് നേരെ മിസൈലാക്രമണം

ദുബായ്/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലത്തിലേക്ക്. ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ക്രൂയിസ് മിസൈലാക്രമണം നടത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ പുതിയ വ്യോമാക്രമണം ആരംഭിച്ചു.

​ഹോർമുസ് കടലിടുക്കിലെ ഒമാൻ അതിർത്തിയോട് ചേർന്നുള്ള തെക്കൻ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’ (Mombasa), ‘അൽ ബഹിയ’ (Al Bahiyah) എന്നീ യുഎഇ കപ്പലുകൾക്ക് നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. മിസൈൽ പതിച്ചതിനെ തുടർന്ന് കപ്പലുകളിൽ തീപിടുത്തമുണ്ടായെങ്കിലും പിന്നീട് ഇത് നിയന്ത്രണവിധേയമാക്കി. കൊല്ലപ്പെട്ടത് മൊംബാസ കപ്പലിലെ ഇന്ത്യൻ ജീവനക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാൻ നടത്തിയതെന്നും, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും യുഎഇ വ്യക്തമാക്കി.

​അതേസമയം, ഇറാനെതിരെ ശക്തമായ തിരിച്ചടി നൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് സൈന്യത്തിന് നിർദ്ദേശം നൽകി. തുടർന്ന് യുഎസ് സെൻട്രൽ കമാൻഡ് ഇറാന്റെ തീരദേശ-സൈനിക കേന്ദ്രങ്ങളിൽ വ്യാപകമായ ആക്രമണം നടത്തി വരികയാണ്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ സൈനിക ശേഷി തകർക്കുന്നത് വരെ ആക്രമണം തുടരുമെന്ന് യുഎസ് സൈന്യം അറിയിച്ചു.

​ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ പൂർണ്ണമായ നാവിക ഉപരോധം ഏർപ്പെടുത്തുമെന്നും, അന്താരാഷ്ട്ര കപ്പലുകളുടെ സുരക്ഷാ ചുമതല അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. സംഘർഷം കടുത്തതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ (Crude Oil Prices) വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 

See also  കെട്ടിടത്തില്‍നിന്നു വീണ് ആലപ്പുഴ സ്വദേശി മരിച്ചു

Related Articles

Back to top button