Kerala

നിയമനം നൽകുന്നില്ല; സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: നിയമനം നടക്കാത്തതിന്‍റെ പേരിൽ സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം.

ചൊവ്വാഴ്ചയാണ് ഉദ്യോ​ഗാർഥികൾ പ്രതിഷേധവുമായി എത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

2025 മേയ് 31-ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെ നിയമനം നടത്തിയിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പല ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാർഥികൾ പറയുന്നു.

See also  ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍

Related Articles

Back to top button