Kerala

കോഴിക്കോട് പാളയത്ത് യുവാവ് വീട്ടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം: പിന്നിൽ ലഹരിമാഫിയയെന്ന് കുടുംബം

കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് സ്വദേശിയായ ബിജു (43) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

​ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷീരകർഷകനായ ബിജുവിനെ പുലർച്ചെ പശുവിനെ കറക്കാനായി വിളിക്കാൻ എത്തിയ അമ്മയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം ആദ്യം കണ്ടത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതിൽ. സംശയം തോന്നി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കഴുത്തിലും വയറിലും ഗുരുതരമായി വെട്ടേറ്റ നിലയിൽ ബിജുവിനെ കണ്ടെത്തിയത്.

​പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങളുടെ ശല്യം രൂക്ഷമാണെന്നും, ഇവരുടെ അനാശാസ്യ പ്രവർത്തനങ്ങളെ ബിജു ചോദ്യം ചെയ്തിരുന്നതായും കുടുംബം പറയുന്നു. ഇതിലുള്ള പകയാകാം കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

See also  ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

Related Articles

Back to top button