Local

ലഹരിക്കെതിരെ കൈകോർത്ത് എം.എം.ഒ ക്യാമ്പസ്; ‘ഓപ്പറേഷൻ തൂഫാന്’ പൂർണ്ണ പിന്തുണ

മുക്കം: വിദ്യാർത്ഥി സമൂഹത്തെ ലഹരി മാഫിയയുടെ പിടിയിൽനിന്ന് സംരക്ഷിക്കാൻ രക്ഷിതാക്കൾക്ക് മാത്രമല്ല, പൊതുസമൂഹത്തിനും തുല്യ ബാധ്യതയുണ്ടെന്ന് എം.എം.ഒ ക്യാമ്പസിൽ ചേർന്ന സംയുക്ത അസംബ്ലി അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി കൈകോർക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
കേരള സർക്കാറിന്റെ ലഹരി വിരുദ്ധ പോരാട്ടമായ ‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ടിന്’ പിന്തുണ പ്രഖ്യാപിച്ച് സ്ഥലം എം.എൽ.എ സി.കെ. കാസിം നടത്തുന്ന ‘തൂഫാൻ ഡ്രൈവിന്റെ’ ഭാഗമായാണ് എം.എം.ഒ മുക്കം ക്യാമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചേർന്ന് സംയുക്ത അസംബ്ലി സംഘടിപ്പിച്ചത്.


മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജീഷ് വയലത്ത് മുഖ്യപ്രഭാഷണം നടത്തി. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ പി.പി. മോനുദ്ധീൻ അധ്യക്ഷത വഹിച്ചു. ഓർഫനേജ് വൈസ് പ്രസിഡന്റ്‌ വി. ഹസ്സൻ, ഹൈസ്കൂൾ പ്രധാന അധ്യാപിക എം. ഷബീന, വി.കെ.എച്ച്.എം.ഒ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. ഒ.സി. അബ്ദുൽകരീം, എം.എം.ഒ അൺഎയിഡഡ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഒ. ശരീഫുദ്ധീൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ ഇൻ ചാർജ് ഹസീന തയ്യിൽ, പി.ടി.എ പ്രസിഡന്റ്‌ സി.എ. സാജുദ്ധീൻ, വൈസ് പ്രസിഡന്റ്‌ ശംജിത്ത് തുടങ്ങിയവർ സംസാരിച്ചു.
ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും അസംബ്ലിയിൽ പങ്കെടുത്തു. സീനിയർ അധ്യാപിക കെ. സുലൈഖ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

See also  ജനാധിപത്യത്തിന്റെ മനോഹാരിത കാണാനാവുന്നത് കേരളത്തിൽ: സ്പീക്കർ എ.എൻ ഷംസീർ

Related Articles

Back to top button