Kerala

പാലാ നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 19ന്; വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

അവിശ്വാസ പ്രമേയത്തെ തുടർന്ന് ഭരണസമിതി താഴെവീണ പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സണെ തിരഞ്ഞെടുക്കാൻ ഓഗസ്റ്റ് 19ന് വോട്ടെടുപ്പ് നടക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.ജൂലൈ 21ന് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാല് കോൺഗ്രസ് കൗൺസിലർമാരുടെ പിന്തുണയോടെ പാസായതോടെയാണ് ദിയ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് അധികാരം നഷ്ടമായത്.

ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലും വിമത കോൺഗ്രസ് കൗൺസിലർമാർ എൽഡിഎഫിനെ പിന്തുണച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്വതന്ത്ര കൗൺസിലർ മായാ രാഹുലിനെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്ന കാര്യത്തിൽ എൽഡിഎഫും വിമത കോൺഗ്രസ് അംഗങ്ങളും തമ്മിൽ ധാരണയായതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പാലാ നഗരസഭയിലെ രാഷ്ട്രീയ ചർച്ചകളും മുന്നണികളുടെ നീക്കങ്ങളും വീണ്ടും സജീവമായിരിക്കുകയാണ്.

See also  സ്‌പെഷ്യൽ ബ്രാഞ്ച് പോലീസുകാരൻ വിചാരിച്ചാൽ രാഹുലിനെ അറസ്റ്റ് ചെയ്യാമായിരുന്നു; അവരുടെ ആഗ്രഹം അതായിരുന്നില്ല:സതീശൻ

Related Articles

Back to top button