Kerala

ഗ്യാലറിയിലിരുന്ന് കളി കാണുന്ന പോലെയല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്: മുഖ്യമന്ത്രിക്ക് മറുപടിയുമായി പി. രാജീവ്

ഹെലികോപ്റ്റർ യാത്രയിലെ മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെ തന്നെയെന്ന് സിപിഐഎം നേതാവ് പി രാജീവ്. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുഖ്യമന്ത്രി വിഡി സതീശൻ വിമർശിച്ചത് പൊതുസമൂഹത്തിന് മുന്നിലുണ്ട്. ഗ്യാലറിയിൽ ഇരുന്നു പറയുന്നതുപോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതെന്ന് അദേ​ഹം പറഞ്ഞു. ഇൻവസ്റ്റേഴ്സുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർപ്രൈസ് ആയി പുറത്തു വരുമായിരിക്കുമെന്നും പി രാജീവ് പരിഹസിച്ചു.

സംസ്ഥാനം മഴക്കെടുതി അനുഭവിച്ചപ്പോൾ വിരുന്നിൽ പങ്കെടുത്തതിന് എതിരെ ഉയർന്ന വിമർശനങ്ങളിലെ മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടിയെ പരിഹസിച്ച് സിപിഐഎം നേതാവ് പി രാജീവ്. സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാണിക്കാൻ വേണ്ടി ഭക്ഷണം കഴിച്ചു എന്ന് പറയാമായിരുന്നു. ഭക്ഷണം കഴിച്ചു എന്നത് വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ലെന്നും പി രാജീവ് പറഞ്ഞു.

ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്നാണ് യോഗം ചേർന്നതെന്ന് അദേഹം ചോദിച്ചു. ഇതുവരെ കാര്യമായ നിർദ്ദേശങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നിരുന്നില്ല. ഒന്നിച്ചു നിൽക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതിനുമുൻപും കേരളം പ്രളയത്തെ പ്രതിരോധിച്ചിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായാണ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നത്‌. ഇന്ന് അത്തരം സാഹചര്യമുണ്ടോയെന്ന് പി രാജീവ് ചോദിച്ചു. നുണകൾ അധികം ചിലവാകുന്നില്ലെന്ന് അദേഹം പരിഹസിച്ചു.

പിഎം ശ്രീയിൽ സബ് കമ്മിറ്റി രൂപീകരിച്ചത് സ്കൂളുകൾ തെരഞ്ഞെടുക്കാനെന്ന് സിപിഐഎം നേതാവ് പി രാജീവ്. ഇടത് സർക്കാർ പദ്ധതി നടപ്പാക്കിയില്ല, തങ്ങളും നടപ്പാക്കില്ലെന്ന് പറയാൻ യുഡിഎഫിന് പറ്റുമോയെന്നും പി രാജീവ് പറഞ്ഞു. പദ്ധതി നടപ്പാക്കാൻ എൽഡിഎഫ് ഉദ്ദേശിച്ചിരുന്നില്ല അതുകൊണ്ട് യോഗം വിളിച്ചില്ലെന്ന് പി രാജീവ് വ്യക്തമാക്കി. ഇവിടെ അതാണോ സ്ഥിതി. സബ് കമ്മിറ്റി രൂപീകരിച്ചത് സ്കൂളുകൾ തിരഞ്ഞെടുക്കാനാണ്. കാര്യങ്ങളെല്ലാം വ്യക്തമായെന്ന് അദേഹം കൂട്ടിച്ചേർത്തു.

See also  ഊട്ടിയിൽ യുവതിയെ വിഷം നൽകി കൊന്നു; ഭർത്താവ് അടക്കം നാല് പേർ അറസ്റ്റിൽ

Related Articles

Back to top button