മന്ത്രിസഭാ ഉപസമിതി വൈകീട്ട് യോഗം ചേരും

പിഎം ശ്രീ വിഷയത്തിൽ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിർണായക യോഗം ഇന്ന്. നാല് മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് കൂടി അടിസ്ഥാനമാക്കിയാകും സർക്കാർ ഈ വിഷയത്തിൽ നിലപാട് സ്വീകരിക്കുക. പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാൻ ആകില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യസഭയിൽ എം പിമാരായ ജെബി മേത്തറിന്റെയും പി വി അബ്ദുൽ വഹാബിന്റെയും ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയാണ് പി എം ശ്രീ വീണ്ടും പ്രധാന ചർച്ചാവിഷയമാക്കി മാറ്റിയത്.
മാധ്യമങ്ങളെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സർക്കാറിന്റെ നിലപാടിനെ രൂക്ഷമായാണ് വിമർശിച്ചത്. പി എം ശ്രീ യിൽ നിന്ന് പുറത്തു കടക്കാൻ യുഡിഎഫിന് രാഷ്ട്രീയ ഇച്ചയുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്നും അതിനുള്ള പൊളിറ്റിക്കൽ വിൽ ഉണ്ടെങ്കിൽ പൊളിറ്റിക്കൽ വേയും ഉണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം പറഞ്ഞിരുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ ഭരണഘടനയുടെ 299 ആം അനുച്ഛേദം വായിക്കണമെന്നും ധാരണപത്രം വെറും കടലാസാണെന്നുമാണ് വിമർശനമുന്നയിച്ചത്.



