Kerala

കാരണഭൂതൻ എന്ന് പാടി തിരുവാതിര കളിച്ചവർക്ക് വല്ലാത്ത തൊലിക്കട്ടി; സർവീസ് സംഘടനകളെ പരിഹസിച്ച് വി.ഡി. സതീശൻ

കഴിഞ്ഞ പത്ത് വർഷമായി ‘കാരണഭൂതൻ’ എന്ന് വാഴ്ത്തിപ്പാടി തിരുവാതിരക്കളിയുമായിനടന്നവരാണ് ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ വലിയ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻപ് നടന്നതൊന്നും ചോദ്യം ചെയ്യാതെ ഒപ്പം നിന്നവർ, കഴിഞ്ഞ ഒരുപതിറ്റാണ്ട് കൊണ്ട് നടക്കാത്ത കാര്യങ്ങൾ വെറും രണ്ട് മാസം കൊണ്ട് നടക്കണമെന്ന് വാശിപിടിച്ചാണ്സമരം ചെയ്യുന്നതെന്നും അവർക്ക് വല്ലാത്ത തൊലിക്കട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ഇടത് അനുകൂലസർവീസ് സംഘടനകളുടെ നിലപാടിനെ ലക്ഷ്യമിട്ടായിരുന്നു സതീശന്റെ രൂക്ഷമായ വിമർശനം. മുൻപ് സർക്കാരിന്റെ എല്ലാ നയങ്ങളെയും പിന്തുണയ്ക്കുകയും ഭരണാധികാരികളെ പ്രകീർത്തിച്ച്തിരുവാതിരകളി അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്ത സംഘടനകൾ പെട്ടെന്ന്സമരക്കാരായി വേദിയിലെത്തിയതിനെയാണ് മുഖ്യമന്ത്രി ചൂണ്ടിക്കട്ടിയതെന്നാണ് വിശദീകരണം.

വർഷങ്ങളായി ജീവനക്കാരുടെ ആവശ്യങ്ങൾ അവഗണിക്കപ്പെട്ടപ്പോൾ മൗനം പാലിച്ചവർ ഇപ്പോൾപെട്ടെന്ന് സമരത്തിന് ഇറങ്ങിയത് തികച്ചും രാഷ്ട്രീയ നാടകമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് ജീവനക്കാരുടെ പ്രതിഷേധങ്ങളും ഭരണ-പ്രതിപക്ഷ സംഘടനകൾതമ്മിലുള്ള വാക്പോരും കനക്കുന്നതിനിടെ, ഇടത് സംഘടനകളുടെ മുൻകാല നിലപാടുകളെ പരിഹസിച്ചുകൊണ്ടുള്ള സതീശന്റെ പരാമർശം വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

See also  പോലീസിന് ക്ലീൻ ചിറ്റ് നൽകി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

Related Articles

Back to top button