Kerala

ഡോൾഫിൻ എത്തുമ്പോൾ കേരളത്തിൽ പ്രളയസമാന മഴ; ശനിയാഴ്ച വരെ കനത്ത ജാഗ്രത: മഴ കുറയണമെങ്കിൽ ചൈനയിൽ കരതൊടണം

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നിൽ ശാന്തസമുദ്രത്തിൽരൂപംകൊണ്ട ‘ഡോൾഫിൻ’ ചുഴലിക്കാറ്റെന്ന് റിപ്പോർട്ട്. ഡോൾഫിൻ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനമാണ് കേരളത്തിൽ തകർത്തുപെയ്യുന്ന കാലവർഷത്തിന് വേഗത കൂട്ടിയതെന്നാണ്കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. വരുംദിവസങ്ങളിലും മഴ ശക്തമായി തുടരാൻസാധ്യതയുണ്ടെന്നും ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത ജാഗ്രതാ മുന്നറിയിപ്പാണ്നൽകിയിരിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

പസിഫിക് സമുദ്രത്തിൽ ശക്തിപ്രാപിച്ച ‘ഡോൾഫിൻ’ ചുഴലിക്കാറ്റ് ശനിയാഴ്ചയോടെ ചൈന തീരത്ത്കരതൊടുമെന്നാണ് കണക്കാക്കുന്നത്. ഇത് ചൈനയിൽ പ്രവേശിച്ച് ദുർബലമാകുന്നതോടെ മാത്രമേകേരളത്തിലേക്കുള്ള കാലവർഷക്കാറ്റിന്റെ ശക്തി കുറയുകയും മഴയ്ക്ക് ശമനമുണ്ടാവുകയും ചെയ്യുകയുള്ളൂ. ഇതിന് പുറമേ, ഫിലിപ്പീൻസിന് സമീപത്തായി രൂപപ്പെട്ട ‘കുജിര’ എന്നചുഴലിക്കാറ്റിന്റെ സാന്നിധ്യവും അന്തരീക്ഷ വ്യതിയാനങ്ങൾക്ക് കാരണമാകുന്നുണ്ട്.

ഈ ഇരട്ട ചുഴലിക്കാറ്റുകളുടെ സ്വാധീനത്താൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രളയസമാനമായ സാഹചര്യവും മലയോര മേഖലകളിൽ ശക്തമായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽഭീഷണിയുമാണ് നിലനിൽക്കുന്നത്. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ നാശം വിതയ്ക്കുന്നത്. വിവിധ ജില്ലകളിൽ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നമത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴയുടെ ശക്തി മുൻനിർത്തിപ്രധാന നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരപ്രദേശങ്ങളിലുള്ളവർജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

See also  ആദ്യമായി നിയമസഭയിലെത്തി; ആദ്യം തന്നെ മന്ത്രിയായി

Related Articles

Back to top button