Kerala

പോസ്റ്റുമായി അർജുൻ ആയങ്കി; ക്ഷേത്രമൈതാനത്ത് ഞാനിരിക്കുന്നു, കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്: സഹോദരനും ഭാര്യയും കസ്റ്റഡിയിൽ

തൃശ്ശൂർ: വീണ്ടും സമൂ​ഹമാധ്യമത്തിൽ പോസ്റ്റിട്ട് അർജുൻ ആയങ്കി. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. അതേ സമയം അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരൻ അഖിലിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കിയെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തുന്നത്.

ഒളിവിലിരുന്ന് പോലീസ് ഉന്നതരെയും അഭ്യന്തരമന്ത്രിയെയും വരെ വെല്ലുവിളിക്കുകയാണ് സ്വർണംപൊട്ടിക്കൽ അടക്കം നിരവധി ക്രമിനൽ കേസുകളിലെ പ്രതി. ഭീഷണി സന്ദേശം സമൂഹമാധ്യമത്തിലൂടെയും പങ്കുവെക്കുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാൽ ഇനി എന്ത് നടക്കുമെന്ന് കാത്തിരുന്ന് കണ്ടോ എന്ന് പറഞ്ഞ ആഭ്യന്തരമന്ത്രിയോട് അർദ്ധരാത്രിയിലെ പോസ്റ്റിൽ വിരട്ടൽ വേണ്ടെന്നായിരുന്നു ആയങ്കിയുടെ ഭീഷണി. പോലീസിനെ വിരട്ടി ക്രിമിനൽ ഒളിച്ചുകളി തുടരുമ്പോഴാണ് ആഭ്യന്തമന്ത്രി പ്രതിയെ ഉടൻ പിടികൂടാൻ കർശന നിർദ്ദേശം നൽകിയത്.

നിലവിൽ കോതമംഗലം , ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസം ഗുണ്ടാ സംഘാംഗങ്ങൾ കോതമംഗലത്തെ റിസോർട്ടിൽ ഒരുമിച്ച് കൂടിയെന്ന വിവരത്തെ തുടർന്നാണ് കോതമംഗലം സിഐ അ‍ർജ്ജുൻ അടുക്കമുള്ളവരെ കരുതൽ തടങ്കലിലെടുത്ത്. എന്നാൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനെ അ‍ർജ്ജുൻ ഭീഷണിപ്പെടുത്തിയത്. സംഭവം അന്വേഷിച്ച ഊന്നുകൽ സിഐ യോടും ഇതേ വെല്ലുവിളിയായിരുന്നു. ഹൈക്കോടതി ഈ കേസിൽ ജാമ്യം തള്ളിയതോടെയാണ് പ്രതി ഒളിവിൽ പോയി ഭീഷണി തുടരുന്നത്.

See also  നെയ്യാർ ഡാമിൽ ചാടിയ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി; ഭർതൃപീഡനം മൂലമെന്ന് ബന്ധുക്കളും നാട്ടുകാരും

Related Articles

Back to top button