Kerala

ഓപ്പറേഷൻ ഗ്രിപ്പ്; രണ്ട് ദിവസത്തിനിടെ പിടിയിലായത് 501 ഗുണ്ടകൾ

സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരായ നടപടി ശക്തമാക്കി പൊലീസ്. ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 501 ഗുണ്ടകളെയാണ് പിടികൂടിയത്. ഗുണ്ടകളെയും സഹായികളെയും സാമ്പത്തിക സ്രോതസ്സുകളെയും പൊലീസ് നിരീക്ഷണത്തിലാക്കി.അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ ശക്തമാക്കിയതിന് പിന്നാലെയാണ് പ്രധാന നഗരങ്ങളിലെ ഗുണ്ടകൾക്കെതിരെയും നടപടി കടുപ്പിച്ചത്. ഓരോ പൊലീസ് സ്റ്റേഷനിലെയും ഗുണ്ടാ ലിസ്റ്റ് പരിശോധിച്ചാണ് തുടർനടപടി.

ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കും. ക്രിമിനൽ പശ്ചാത്തലം കാര്യമായി ഇല്ലാത്തവരെ വിശദമായി പരിശോധിച്ച ശേഷം താക്കീത് നൽകി വിട്ടയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഗ്രിപ്പ് പുരോഗമിക്കുന്നത്.

See also  അമ്മയെ ഇനി വനിതകൾ നയിക്കും; ശ്വേത മേനോൻ പ്രസിഡന്റ് കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

Related Articles

Back to top button