പല സ്ഥലങ്ങളിൽ നിന്നുള്ള വൈഫൈ ഉപയോഗിച്ചതായി മൊഴി

കൊച്ചി: സോഷ്യൽ മീഡിയയിലെ വിവാദപരമായ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയാണെന്ന് അർജുൻ ആയങ്കി പോലീസിന് മൊഴി നൽകി. സ്വന്തം സിം കാർഡിലെ ഇന്റർനെറ്റ് ഉപയോഗിക്കാതെ, പോസ്റ്റുകൾ ഇടാനായി പല സ്ഥലങ്ങളിൽ നിന്നുള്ള സൗജന്യ വൈഫൈ (Wi-Fi) ശൃംഖലകളാണ് ഉപയോഗിച്ചതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.
കേസിലെ അന്വേഷണം പുരോഗമിക്കവെയാണ് നിർണായകമായ ഈ വെളിപ്പെടുത്തൽ. സൈബർ പോലീസിന്റെ കണ്ണുവെട്ടിക്കാനും പോസ്റ്റിന്റെ ഉറവിടം (IP Address) കണ്ടെത്തുന്നത് തടയാനുമാണ് പലയിടങ്ങളിൽ നിന്നുള്ള വൈഫൈ സംവിധാനം മാറിമാറി ഉപയോഗിച്ചതെന്ന് ഇയാൾ വ്യക്തമാക്കി.
സംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അർജുൻ ആയങ്കി ഉപയോഗിച്ച ഉപകരണങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.
എഫ്ബി അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റാരെയും ഏല്പിച്ചിരുന്നില്ലെന്നുമാണ് ആയങ്കിയുടെ മൊഴി. ഇതേ തുടർന്ന് ഐ ഫോൺ കണ്ടെടുക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ് പോലീസ്. അതേസമയം ആയെങ്കിക്കെതിരെ കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് വളപട്ടണം എസ്എച്ച്ഒ കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും.



