Kerala

മൊബൈൽ ഫോൺ ചാർജറിൻ്റെ അഡാപ്റ്ററിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തിരുവനന്തപുരത്ത് യുവാവ് പിടിയിൽ

തിരുവനന്തപുരം കിളിമാനൂരിൽ മൊബൈൽ ഫോൺ ചാർജറിൻ്റെ അഡാപ്റ്ററിൽ ഒളിപ്പിച്ച 3 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കിളിമാനൂർ പൊരുന്തമൺ സ്വദേശി അബിൻ. പി. ആർ (21)നെ ആണ് ഡാൻസാഫ് സംഘവും കിളിമാനൂർ പൊലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ തുഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.

കിളിമാനൂരിലും പരിസര പ്രദേശങ്ങളിലും ലഹരി വസ്‌തുക്കൾ വില്‌പന നടക്കുന്നതായി റൂറൽ എസ് പി പ്രശാന്തൻകാണി ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊരുന്തമൺ ഭാഗത്ത് പട്രോൾ നടത്തുന്നതിനിടെ സംശയം തോന്നിയ ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ പരിശോധിച്ചപ്പോൾ പാൻ്റ്സിൻ്റെ പോക്കറ്റിൽ നിന്നും ലഭിച്ച ഫോൺ ചാർജറിൻ്റെ അഡാപ്റ്ററിൽ എംഡിഎംഎ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിന്നു

ബാംഗ്ലൂരിനിന്നും എംഡിഎംഎ വില്‌പനയ്ക്കായി എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കിളിമാനൂർ Cl നിസാർ, SI ഓസ്റ്റിൻ, ഡാൻസാഫ് SI മാരായ F.ഫയാസ് B. ദിലീപ്, ASI ദിനോർ, CPO ലിജു, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

See also  ഇടുക്കി, കുട്ടനാട് സീറ്റുകൾ കേരളാ കോൺഗ്രസ് ജോസഫിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ്; ഇന്ന് ചർച്ച

Related Articles

Back to top button