Kerala

ഇഎംഇഎ കോളജിൽ അഡ്മിഷന് കോഴ; മന്ത്രി പി.കെ ബഷീറിനെതിരെ മുസ്‌ലിം ലീഗ് പ്രമേയം

മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ സീറ്റിന് കോഴ വാങ്ങിയ സംഭവുമായി ബന്ധപ്പെട്ടാണ് പ്രമേയം. പി.കെ ബഷീര്‍ കോളജിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

തേഞ്ഞിപ്പലം പഞ്ചായത്തിലെ മുസ്ലിം ലീഗ് മണ്‍സൂണ്‍ ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യാര്‍ഥികളില്‍ നിന്ന് 25,000 രൂപ മുതല്‍ 50,000 രൂപ വരെ വാങ്ങുന്നതായാണ് ആരോപണം. പ്രമേയ അവതരണത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

പ്രമേയത്തില്‍ പി.കെ ബഷീറിനും കോളജ് മാനേജ്മെന്റിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ലീഗിന്റെ നിയന്ത്രണത്തിലുള്ള കോളജ് കൂടിയാണിത്. പാണക്കാട് ബഷീര്‍ അലി തങ്ങളാണ് കോളജിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്.

കോഴ വാങ്ങിയ സംഭവത്തില്‍ യൂത്ത് ലീഗും നേരത്തെ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇനിയും കോഴ വാങ്ങാനാണ് തീരുമാനമെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

See also  ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; 26കാരൻ അറസ്റ്റിൽ

Related Articles

Back to top button