Kerala

സംസ്ഥാനത്ത് പെൻഷൻ വിതരണം നാളെ മുതൽ: തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കും സാമൂഹിക സുരക്ഷാ പെൻഷനുകൾക്കുമുള്ള തുക അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ക്ഷേമനിധി ബോർഡ് പെൻഷൻ ഇനത്തിൽ 130.31 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നാളെ മുതൽ പെൻഷൻ വിതരണം ചെയ്യും.

ഈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 51.59 ലക്ഷം ആൾക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഈ മാസം 31-നകം പെൻഷൻ വിതരണം പൂർത്തിയാക്കും. മുൻ മാസങ്ങളിലേതുപോലെ സഹകരണ സംഘങ്ങൾ വഴി പെൻഷൻ തുക നേരിട്ട് വീടുകളിലെത്തിച്ചു നൽകും.

See also  സ്വർണത്തിന് വീണ്ടും കുത്തനെ ഇടിവ്; പവന് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 11,560 രൂപ

Related Articles

Back to top button