Kerala

വിഴിഞ്ഞം എക്സിം പദ്ധതി; മുൻ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

വിഴിഞ്ഞം എക്സിം പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പിആർഡി പോസ്റ്ററിൽ മുൻ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പിആർഡിയിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.പ്രസ് റിലീസ് വിഭാഗത്തിലെ ഇൻഫർമേഷൻ ഓഫീസർ സാബു പി ആറിനെ കൊല്ലത്തേക്കും വെബ് ആൻഡ് മീഡിയ ഇൻഫർമേഷൻ ഓഫീസറായിരുന്ന പ്രതീഷ് ഡി മോനിയെ ഡൽഹിയിലേക്കുമാണ് സ്ഥലംമാറ്റിയത്.

കഴിഞ്ഞ ദിവസം പിആർഡി പങ്കുവെച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ചിത്രമുള്ള പോസ്റ്ററായിരുന്നു. 2025 ജനുവരിയിൽ നടന്ന പരിപാടിയുടെ പോസ്റ്ററാണ് അബദ്ധത്തിൽ പങ്കുവെച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോസ്റ്റർ പിൻവലിച്ച് പുതിയ പോസ്റ്റർ പ്രസിദ്ധീകരിച്ചു.സാങ്കേതിക പിഴവ് സംഭവിച്ചതാണെന്നായിരുന്നു പിആർഡി നൽകിയ വിശദീകരണം. സംഭവത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്

See also  ശബരിമല അടക്കമുള്ള വിഷയങ്ങൾ മറച്ചുവെക്കാനായിരുന്നു പേരാമ്പ്രയിലെ പോലീസ് മർദനം: ഷാഫി പറമ്പിൽ

Related Articles

Back to top button