Education

മുഖ്യമന്ത്രി പിണറായി വിജയന് പിവി അൻവറെ പേടിയെന്ന് കെ സുരേന്ദ്രൻ; മുഖ്യമന്ത്രി മൗനം വെടിയണം

മുഖ്യമന്ത്രി പിണറായി വിജയന് പിവി അൻവർ എംഎൽഎയെ പേടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പിവി അൻവറിന്റെ ആരോപണങ്ങളിൽ മൗനം വെടിയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയോടും ആർഎസ്എസിനോടും രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമം

അൻവർ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ച് സത്യം കൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് മാത്രമല്ല, പ്രതിപക്ഷ നേതാവിനും താത്പര്യമില്ല. ഒരു രാഷ്ട്രീയ നിരീക്ഷകനെതിരെ പിവി അൻവർ നടത്തിയ മോശം പരാമർശങ്ങൾ മാധ്യമങ്ങൾ ആരും തന്നെ ചർച്ച ചെയ്യുന്നില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ആർഎസിഎസിനോട് രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മുന്നിൽ നിൽക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞ് പാളീസായിരിക്കുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്ന പി വി അൻവറും വിശുദ്ധനല്ല. അദ്ദേഹത്തിനെതിരായ അഴിമതി ആരോപണങ്ങൾ കേരളം ചർച്ച ചെയ്തതാണ്. എല്ലാ ആരോപണങ്ങളിലും അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാൻ സർക്കാരിനോ പ്രതിപക്ഷത്തിനോ താത്പര്യമില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 

The post മുഖ്യമന്ത്രി പിണറായി വിജയന് പിവി അൻവറെ പേടിയെന്ന് കെ സുരേന്ദ്രൻ; മുഖ്യമന്ത്രി മൗനം വെടിയണം appeared first on Metro Journal Online.

See also  ഇനി വൈദുതി ബിൽ മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ അടയ്ക്കാം

Related Articles

Back to top button