Kerala

ഭര്‍ത്താവ് ലഹരിക്ക് അടിമ, കിടപ്പറ രംഗങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവയ്ക്കും; ചോദ്യം ചെയ്യുമ്പോള്‍ അതിക്രൂര മര്‍ദനം: പരാതിയുമായി അധ്യാപികയായ യുവതി

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് ലഹരി ഉപയോഗിച്ച ശേഷം ഭര്‍ത്താവ് ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചെന്ന് ആരോപണം. നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്നും യുവതി ആരോപിച്ചു. പല സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും യുവതി.

തന്റെ ഭര്‍ത്താവിന്റെ അമ്മയും ഭര്‍ത്താവും ചേര്‍ന്നാണ് മര്‍ദനം നടത്തുന്നതെന്ന് യുവതി പറഞ്ഞു. അമ്മായിയമ്മ കൈ ബലമായി പിടിച്ചുകെട്ടും. അതിനിടയില്‍ ഭര്‍ത്താവ് ഉപദ്രവിക്കും. മുടിക്ക് കുത്തിപ്പിടിച്ച് ഭിത്തിയില്‍ തലയിടിപ്പിക്കുമെന്നും യുവതി വെളിപ്പെടുത്തി. അധ്യാപികയായ യുവതിയുടെ പരായിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. ഗുരുതരമായ പല കാര്യങ്ങളും പറഞ്ഞിട്ടും ഗാര്‍ഹിക പീഡനത്തിന് മാത്രം കേസെടുത്ത് പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം.

ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. പിന്നീടാണ് ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്ന സത്യം യുവതി തിരിച്ചറിയുന്നത്. ഇത് ചോദ്യം ചെയ്തതോടെ യുവതിയേയും ലഹരിയില്‍ കുടുക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെന്നാണ് പരാതി. പല പാനീയങ്ങളിലും കലര്‍ത്തി യുവതിക്ക് മയക്കുമരുന്ന് നല്‍കും. എന്നിട്ട് നിന്നെ ലഹരിക്കേസില്‍ കുടുക്കുമെന്നും എല്ലാവരോടും പറയുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തും. കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് ടെലിഗ്രാമില്‍ അയയ്ക്കുമെന്നും യുവതി വിശദീകരിച്ചു.

See also  ഒരു ഫാന്‍ പൊട്ടി വീണാലും പോരേ; ആയുസ് തീർന്നാൽ വീട്ടിലിരുന്നാലും മരിക്കും: വൈറലായി സന്തോഷ് നായരുടെ വാക്കുകൾ

Related Articles

Back to top button