Kerala
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന്

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സംസ്ഥാന പ്രവർത്തക സമിതി യോഗമാണിത്.വൈകിട്ട് നാലിന് ചേരുന്ന യോഗത്തിൽ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളാകും പ്രധാനമായും ചർച്ച ചെയ്യുക.
അതേസമയം, യുഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും യോഗത്തിൽ ചർച്ചയായേക്കും.പിഎം ശ്രീ പദ്ധതി, ലീഗ് മന്ത്രിമാരുടെ സ്റ്റാഫ് നിയമനം തുടങ്ങിയ വിഷയങ്ങൾ അംഗങ്ങൾ യോഗത്തിൽ ഉന്നയിക്കും. മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അർഹരായവർ അവഗണിക്കപ്പെട്ടെന്നുമാണ് പരാതി.



