Business

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തി. ‘സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്’ ഉദ്ഘാടനത്തിനായി എത്തിയ എല്‍മ എവെയ്റോയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് കോഴിക്കോടിന്റെ മണ്ണില്‍ നിന്നും ലഭിച്ചത്.

CR7 ബ്രാന്‍ഡ് ഡയറക്ടര്‍ കൂടിയാണ് എല്‍മ എവെയ്റോ. ബോചെ (ചെയര്‍മാന്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), സാം സിബിന്‍ (മാനേജിംഗ് ഡയറക്ടര്‍), അന്ന ബോബി (ഡയറക്ടര്‍), അനില്‍ സി.പി. (ജി.എംമാര്‍ക്കറ്റിംഗ് ) തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. സ്വര്‍ണബിസ്‌കറ്റ് നേടാനുള്ള ഇന്‍സ്റ്റഗ്രാം കോണ്‍ടസ്റ്റ് വിജയിയെ വേദിയില്‍ വെച്ച് ബോചെ തിരഞ്ഞെടുത്തു.

നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് കിയാ സെല്‍ടോസ് കാര്‍ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് എന്ന് ബോചെ അറിയിച്ചു. സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്.

See also  ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനി മുതല്‍ അച്ചാര്‍ കമ്പനി വരെ; ഈ പെണ്‍പുലികള്‍ പൊളിയാണ്

Related Articles

Back to top button