Local

പങ്കാളിത്ത ഗ്രാമത്തിൽ ഓണകൈനീട്ടവുമായി എൻ എസ് എസ് വളണ്ടിയർമാർ

കൊടിയത്തൂർ: കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ പങ്കാളിത്ത ഗ്രാമത്തിലെ വയോജനങ്ങൾക്ക് ഓണകൈനീട്ടം നൽകി . മാട്ടുമുറി അംഗനവാടിയിൽ വച്ച് നടന്ന ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീ മുഹമ്മദ് വയോജനങ്ങൾക്ക് വേണ്ടി കൈനീട്ടം സ്വീകരിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ സമാഹരിച്ച തുകയിൽ നിന്നുമുള്ള ഒരു വിഹിതം ഉപയോഗപ്പെടുത്തിയാണ് വിദ്യാർത്ഥികൾ അർഹരായവരിലേക്ക് കൈനീട്ടവുമായ എത്തിയത് . ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം ഫഹദ് ചെറുവാടി സിപി സഹീർ വളണ്ടിയർമാരായ ഹിബാ ദിൻഷാ അൻഷാ മെഹൻ ,ദിൽഷാദ് ഫിസാ ലത്തീഫ് ദിലാര തുടങ്ങിയവർ നേതൃത്വം നൽകി

See also  ഇന്ന് ലോകമറിയുന്ന, ലോകമുസ്‌ലിം നേതാക്കളിലെ പണ്ഡിത ശ്രേഷ്ഠനായ കാന്തപുരം ഉസ്താദിന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമ്മകൾ വായിക്കുമ്പോൾ ആരുടെയും ഉള്ളൊന്ന് പിടയും:വിശ്വാസപൂർവ്വം പുസ്തകത്തെ കുറിച്ച് ടി.ൻ പ്രതാപൻ

Related Articles

Back to top button