Local

പള്ളി മോഷണവീരൻ മുക്കം പോലീസിന്റെ വലയിൽ: ഇൻവെർട്ടർ ബാറ്ററികൾ കവരുന്ന തന്ത്രശാലി പിടിയിലായി

പള്ളിയിലെ ഉസ്താദ് ഭക്ഷണം കഴിക്കാൻ പോവുന്ന ഇടവേളകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്

മുക്കം: ഭക്തി നടിച്ചു പള്ളികളിൽ എത്തുന്നതും നിസ്കാരത്തിനെന്ന വ്യാജേന ഇൻവെർട്ടർ ബാറ്ററികൾ കവർന്നു മുങ്ങുന്നതുമായ സ്ഥിരം മോഷ്ടാവ് ഒടുവിൽ പോലീസിന്റെ പിടികൂടലിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖല കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന തോട്ടത്തിൻ കടവ് സ്വദേശി അബ്ദുൽ ജലീലാണ് മുക്കം പോലീസിന്റെ വലയിലായത്.
അഞ്ചുനേരവും ഭക്തി ഭാവത്തിൽ പള്ളികളിലെത്തുന്ന പ്രതി, ആളൊഴിയുന്ന സമയം നിരീക്ഷിച്ച് പള്ളികളിലെ ഇൻവെർട്ടർ ബാറ്ററികൾ അഴിച്ചെടുത്ത് കടന്നുകളയുകയായിരുന്നു പതിവ്. മലയോര മേഖലയിലെ നിരവധി മസ്ജിദുകളിൽ തുടർച്ചയായി നടന്ന ഇൻവെർട്ടർ ബാറ്ററി മോഷണങ്ങൾ പ്രദേശവാസികളിൽ വൻ ആശങ്ക സൃഷ്ടിച്ചിരുന്നു.
പരാതികളുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. പള്ളികളിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും മുൻപും ഇയാൾ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

See also  കാട്ടുപന്നി ശല്യത്തിന് പരിഹാരം ഉണ്ടാക്കണം.

Related Articles

Back to top button