Kerala

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് നല്‍കാന്‍ തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ കീഴില്‍ കോണ്‍ട്രാക്ടായി പ്രവര്‍ത്തിക്കുന്ന ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസിന്‍റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഈ മാസം 17നായിരുന്നു 108 ആംബുലന്‍സ് ജീവക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്. 2025 – 26 വര്‍ഷത്തിലെ ബോണസ് സംബന്ധിച്ച തര്‍ക്കമാണ് സമരത്തിലേക്ക് എത്തിച്ചത്.

See also  ചേലക്കര കോൺഗ്രസിന്റെ കോട്ട; ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് വിഎം സുധീരൻ

Related Articles

Back to top button