Kerala

സംസ്ഥാനത്ത് പുതിയ മദ്യനയം: പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം; വിപുലമായ ചർച്ചകൾക്ക് ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയരൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍. ഈ മാസം 23 മുതല്‍ 28 വരെ മദ്യനയരൂപീകരണ ചര്‍ച്ചകള്‍ നടക്കും. എക്സൈസ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുക. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം എടുക്കുക.

പൊതുജനങ്ങള്‍ക്ക് അഭിപ്രായം നേരിട്ട് അറിയിക്കമെന്നാണ് വിവരം. min.co.ex@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം. വിഷയത്തില്‍ ഒക്ടോബര്‍ മാസത്തോടെ അന്തിമരൂപം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

See also  ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ, നാലേ കാൽ ലക്ഷം രൂപ പിഴ

Related Articles

Back to top button