Kerala

വിമാനം കർണാടക മന്ത്രി കെ.ജെ. ജോർജിന്റെ കുടുംബ കമ്പനിയുടേത്

ദുരന്തബാധിത മേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് മറുപടിയുമായി പാർട്ടി വക്താക്കൾ രംഗത്ത്. വിമാനം കർണാടക ഊർജ്ജ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ജെ. ജോർജിന്റെ കുടുംബത്തിന് ഉടമസ്ഥാവകാശമുള്ള ‘കേളചന്ദ്ര ലോജിസ്റ്റിക്സ്’ (Kelachandra Logistics Pvt. Ltd) എന്ന കമ്പനിയുടേതാണെന്ന് സ്ഥിരീകരിച്ചു.

​നിലവിൽ കെ.ജെ. ജോർജിന്റെ ഭാര്യ സുജ ജോർജ് എം.ഡിയായും മകൻ റാണ ജോർജ് ഡയറക്ടറായും പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ വിമാനമാണിത്. ദുരന്തമേഖലയിൽ വേഗത്തിലെത്താൻ പൊതുജനങ്ങളുടെ പണം ധൂർത്തടിക്കാതെ സ്വന്തം പാർട്ടി നേതാക്കളുടെ നിയന്ത്രണത്തിലുള്ള വിമാനമാണ് ഉപയോഗിച്ചതെന്നും, എതിരാളികളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നേതാക്കൾ വ്യക്തമാക്കി.

​ബെംഗളൂരുവിൽ നിന്നെത്തിച്ച ഈ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് തിരുവനന്തപുരത്തുനിന്ന് കരിപ്പൂരിലേക്കും തിരിച്ചുമായി യാത്ര നടത്തിയത്. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് ബിനാമി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. 

See also  ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

Related Articles

Back to top button