Kerala

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; 19.88 ലക്ഷം രൂപ ചിപ്സൺ ഏവിയേഷൻ നൽകിയെന്ന് രേഖകൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ സ്വകാര്യ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് ഡൽഹി ആസ്ഥാനമായുള്ള ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് വഹിച്ചതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ജിഎസ്ടി ഉൾപ്പെടെ 19.88 ലക്ഷം രൂപയാണ് യാത്രയ്ക്കായി കമ്പനി നൽകിയതെന്നാണ് രേഖകളിലുള്ളത്.

കേളചന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിച്ചതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. യാത്രയുടെ ചെലവ് ഒരു മലയാളി വ്യവസായി വഹിച്ചതാണെന്ന മുഖ്യമന്ത്രിയുടെ നേരത്തെയുള്ള വിശദീകരണത്തിന് വിരുദ്ധമാണ് പുതിയ രേഖകളെന്നാണ് റിപ്പോർട്ട്.

മുൻ സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാർ പ്രതിമാസം 80 ലക്ഷം രൂപ നിരക്കിൽ ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിന്റെ കരാർ ഏജൻസിയും ചിപ്സൺ ഏവിയേഷനായിരുന്നു. മൂന്ന് വർഷത്തെ ഹെലികോപ്റ്റർ വാടക കരാറിന്റെ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു.

ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിൽ സർക്കാരിന്റെ തീരുമാനം വരാനിരിക്കെയാണ് ചിപ്സൺ ഏവിയേഷൻ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി തുക നൽകിയതെന്നതാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഒരു വ്യവസായി യാത്രാച്ചെലവ് വഹിച്ചതെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹെലികോപ്റ്റർ കരാർ പുതുക്കൽ സംബന്ധിച്ച നടപടികൾ നിലനിൽക്കെ സ്വകാര്യ ഏവിയേഷൻ കമ്പനി യാത്രാച്ചെലവ് വഹിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചർച്ചകൾ ഉയർന്നിട്ടുണ്ട്.

See also  മലപ്പുറത്ത് കുളത്തിൽ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു

Related Articles

Back to top button