Kerala
കൊല്ലം അഞ്ചലില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് സുഹൃത്ത്. സംഭവത്തില്‍ കല്ലമ്പലം സ്വദേശി റെജിയെ അറസ്റ്റ് ചെയ്തു.
പൊള്ളലേറ്റ ഇടമുളക്കല്‍ സ്വദേശി ലിസിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ശനിയാഴ്ച അര്‍ധരാത്രിയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് ആക്രമണമുണ്ടായത്. വിവരമറിഞ്ഞയുടന്‍ അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി റെജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



