Kerala

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നടക്കാവ് വച്ച് തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

മദ്യലഹരിയിൽ അശ്വന്ത് ഓടിച്ച കാർ എരഞ്ഞിപ്പാലം സരോവരത്ത് വച്ച് കാറിലും ബൈക്കിലും അടക്കം മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. തുടർന്ന് കടന്നുകളയാൻ ശ്രമിക്കവേ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടക്കാവ് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.

See also  പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരുടെ കയ്യിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

Related Articles

Back to top button