Sports

പാകിസ്താനെ തകർത്ത് സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ; നീലപ്പടയ്ക്ക് പത്താം ചരിത്രക്കിരീടം

സാഫ് ചാമ്പ്യൻഷിപ്പ് ഫുട്‌ബോൾ ഫൈനലിൽ ചിരവൈരികളായ പാകിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇന്ത്യയ്ക്ക് പത്താം ചരിത്രക്കിരീടം. ധാക്കയിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു നൗഷാദ് മൂസ പരിശീലിപ്പിക്കുന്ന ഇന്ത്യൻ യുവനിരയുടെ തകർപ്പൻ തിരിച്ചുവരവ്.

​ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇഞ്ചുറി ടൈമിൽ (45+1) അലംഗിർ ഗാസിയിലൂടെ പാകിസ്താൻ ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ ഗതി മാറി. 59-ാം മിനിറ്റിൽ പാക് പ്രതിരോധതാരം ജുനൈദ് ഷാ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പാകിസ്താൻ പത്തുപേരായി ചുരുങ്ങി.

​തൊട്ടടുത്ത നിമിഷം (60-ാം മിനിറ്റ്) സുഹൈൽ അഹമ്മദ് ഭട്ടിലൂടെ ഇന്ത്യ സമനില പിടിച്ചു. തുടർന്ന് ആക്രമണം കടുപ്പിച്ച ഇന്ത്യ, മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ 88-ാം മിനിറ്റിൽ പ്രതിരോധതാരം സന്ദീപ് മന്ദി നേടിയ തകർപ്പൻ ഹെഡറിലൂടെ വിജയഗോളും കിരീടവും ഉറപ്പിച്ചു.

See also  ഫോളോ ഓൺ വഴങ്ങിയിട്ടും ലങ്ക പൊരുതി; ഇന്ത‍്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് സമനില

Related Articles

Back to top button