യുഡിഎഫ് കൺവീനറിന് മറുപടിയില്ലെന്ന് എം കെ മുനീർ

കോഴിക്കോട്: UDF കൺവീനറിന് മറുപടിയുമായി എം കെ മുനീർ. പദവി ചേദിച്ച് പിറകെ പോകുന്ന ആളല്ല. ക്യാമ്പിനറ്റ് തീരുമാനം അറിഞ്ഞില്ല. ക്യാമ്പിനറ്റ് ബ്രീഫിങ്ങ് നടന്നിട്ടില്ല. ക്യാമ്പിനറ്റ് തീരുമാനം ഓൺലൈനിൽ വന്നിട്ടില്ല. വ്യക്തിപരമായ ആഗ്രഹം പ്രധാനമന്ത്രി ആവുക എന്നതാണ് അത് നടക്കില്ലലോ. വി.എസ് അച്യുതാനന്ദൻ്റെ കാലത്ത് 14 റിപ്പോർട്ടുകൾ സമർപ്പിച്ചു. മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും എം കെ മുനീർ പറഞ്ഞു.
KAS ഉൾപെടെ വന്നത് VS ൻ്റെ കാലത്തെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ. ആരെയും ഉൾകൊളളിക്കാൻ ഉള്ള പദവിയല്ല. ആലങ്കാരിക പദവിയല്ല. അധികാരങ്ങൾ ഉണ്ട്. BJP യുടെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. എല്ലാവരും സമ്മതിച്ച ശേഷം സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ല.
പാർട്ടി പറഞ്ഞാൽ എന്തും ചെയ്യും. അതാണ് തൻ്റെ പാരമ്പര്യം. വീട്ടിൽ ഇരിക്കാൻ പാർട്ടി പറഞ്ഞാൽ അത് ചെയ്യും. UDF ചെയർമാനും, കൺവീനറും ചർച്ച ചെയ്ത് തീരുമാനിക്കട്ടെ. ഭരണ പരിഷ്കാര കമ്മീഷൻ പദവി അലങ്കാര പദവി അല്ല. ആരെയെങ്കിലും അക്കമേഡേറ്റ് ചെയ്യാൻ ഉള്ള പദവി അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
VS കമ്മീഷൻ മികച്ച പ്രകടനം കാഴ്ച വച്ച ആൾ. മന്ത്രിസഭാ തീരുമാനം ഇതുവരെ അറിഞ്ഞിട്ടല്ല. മന്ത്രിമാർക്ക് എതിരായ പ്രതിഷേധം സ്വാഭാവികം. അതിനെ അടിച്ചമർത്താൻ പാടില്ല. ബലപ്രയോഗം പാടില്ല. പ്രതിഷേധത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. പവർ കട്ട് സന്തോഷത്തിൽ ചെയ്യുന്നതല്ല. ആളുകൾ ഇരിട്ടത്ത് ഇരിക്കട്ടെയെന്ന് തീരുമാനിച്ചതുമല്ലെന്നും മുനീർ കൂട്ടിച്ചേർത്തു.



