Kerala

ഞാൻ മലബാർ നായരാണ്, ഓച്ഛാനിച്ച് നിൽക്കുന്ന ശീലമില്ല; സുകുമാരൻ നായർക്കെതിരേ മേജർ രവി

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ വിമർശിച്ച് ബിജെപി നേതാവും സംവിധായകനുമായ മേജർ രവി. സുകുമാരൻ നായരുടെ ധാർഷ്ട്യവും അഹങ്കാരവും അംഗീകരിക്കാനാവില്ലെന്നും പൊരുന്നയിൽ ഓച്ഛാനിച്ച് നിൽക്കാൻ തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“എന്‍റെ കുട്ടി എൻഎസ്എസ് കോളെജിൽ പഠിപ്പിക്കാനോ, എന്‍റെ ഭാര്യയ്ക്ക് അവിടെ ജോലി വാങ്ങിച്ച് നൽകാനോ ഞാൻ ശ്രമിച്ചിട്ടില്ല. പിന്നെ ഞങ്ങൾ മലബാർ നായന്മാരാണ്. ഞങ്ങൾക്കിങ്ങനെ ഓച്ഛാനിച്ച് നിൽക്കുന്ന പരിപാടിയില്ല. നയന്മാരെന്നാൽ ക്ലാൻ. “ക്ഷത്രിയാസ്. വീ ആർ സപ്പോസ്ഡ് ടു ലുക്ക് ആഫ്റ്റർ ദ ക്ലാൻസ്. വീ ആർ ദ ഫൈറ്റേഴ്സ് ഹൂ വിൽ ഫൈറ്റ് ഫോർ ദ സൊസൈറ്റി” ഇതാണ് എന്നെ എന്‍റെ അച്ഛൻ പഠിപ്പിച്ചത്.

ആർക്ക് എന്ത് പ്രശ്നം വന്നാലും അച്ഛൻ മുന്നിട്ട് ഇറങ്ങുമായിരുന്നു. ഞങ്ങൾ എല്ലാവർക്കും വേണ്ടി പോരാടുന്നൊരു ക്ലാൻ‌ ആണ്’, മേജൻ രവി പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന നൽകിയ അഭിമുഖത്തിലായിരുന്നു മേജർ രവിയുടെ പ്രതികരണം.

See also  റിപ്പോർട്ടർ ടിവി ഓഫിസിൽ പൊലീസിന്റെ പരിശോധന; നിർണായക ദൃശ്യങ്ങളടങ്ങിയ എസ്ഡി കാർഡ് പിടിച്ചെടുത്തു

Related Articles

Back to top button