Kerala

യുത്ത് കോൺഗ്രസ് – എസ് എഫ് ഐ സംഘർഷം: ‘നാടകം’ എന്ന് കെ. സുരേന്ദ്രൻ; വ്യാപക പ്രതിഷേധത്തിന് ബി.ജെ.പി

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് – SFI പ്രവർത്തകർ തമ്മിലുണ്ടായ രൂക്ഷമായ സംഘർഷം ജനശ്രദ്ധ തിരിച്ചുവിടാനുള്ള വെറും ‘നാടകം’ മാത്രമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഡൽഹിയിൽ ഒന്നിച്ചുപ്രവർത്തിക്കുന്ന കോൺഗ്രസും സി.പി.എമ്മും കേരളത്തിൽ ജനങ്ങളെ വഞ്ചിക്കാൻ പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

​കേന്ദ്ര സർക്കാരിനും ചീഫ് ഇലക്ഷൻ കമ്മീഷണർക്കും എതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ തിരുവനന്തപുരം പാളയത്തുള്ള കേരള സർവകലാശാല ഹോസ്റ്റലിന് സമീപത്തുവെച്ചാണ് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. കല്ലേറും പന്തം എറിയലും ഉണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിവീശുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

​ഇതിനിടെ, തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനുനേരെ ആക്രമണം ഉണ്ടായതായി പാർട്ടി നേതൃത്വം ആരോപിച്ചു. ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്നും സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി അറിയിച്ചു.

See also  നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; കു‍ഞ്ഞിനെ കൊന്നത്; കുറ്റം സമ്മതിച്ച് പിതാവ് ഷിജിൻ

Related Articles

Back to top button