Gulf

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് മരണം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. സൗദിയിലെ തായിഫ്-റാനിയ റോഡിൽ ഇന്നലെയാണ് അപകടമുണ്ടായത്. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്‌സിമോൾ മാത്യു (36), കുറുമല്ലൂർ സ്വദേശി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ.

ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്‌മി, ഹെപ്‌സിബ, വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരൻ എന്നിവരാണ് മരിച്ചത്. തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവെയ്ല ക്ളിനിക്കുകളിൽ ജോലി ചെയ്യുകയായിരുന്ന ഇവർ അവധിദിനത്തിൽ ഷോപ്പിംഗിനും മറ്റുമായി റാനിയയിൽ എത്തിയതായിരുന്നു. മൃതദേഹങ്ങൾ റാനിയയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എക്‌സ്‌പ്രസ് വേയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

See also  ഗതാഗതം സുഖമമാക്കാന്‍ ശൈഖ് റാശിദ് റോഡിനും ഇന്‍ഫിനിറ്റി ബ്രിഡ്ജിനുമിടയില്‍ പുതിയ മൂന്നുവരി പാലം തുറന്നു

Related Articles

Back to top button